St. Gervasis & Prothasis Church, Akaparambu, Akaparambu Church, angamaly church, angamaly Akaparambu church

gpchurchakp@gmail.com

(091)-(0484)-2611137

News

gpchurchakp assit vicar bday

ബഹുമാനപെട്ട സഹ വികാരി അച്ഛന് ജന്മദിന ആശംസകൾ 2023

ബഹുമാനപെട്ട സഹ വികാരിയച്ചൻ ഫാദർ ഷിഫിൻ മാവേലിക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ, ദൈവം എല്ലാ സന്തോഷങ്ങളും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ പ്രാത്ഥനയോടെ ഗീർവാസീസ് പ്രോത്താസീസ് ഇടവകാംഗങ്ങൾ

ബഹുമാനപെട്ട വികാരി അച്ഛന് ജന്മദിന ആശംസകൾ 2023

ബഹുമാനപെട്ട വികാരിയച്ചന്,   അകപ്പറമ്പ്  ഇടവകാഗങ്ങൾ ജന്മദിനത്തിന്റെ ഒരായിരം മംഗളങ്ങൾ ഒത്തിരി സന്തോഷത്തോടെ നേരുന്നു.     ഇന്നും എല്ലായ്പ്പോഴും ദൈവത്തിൽ നിന്ന് ധാരാളം അനുഗ്രഹങ്ങൾ  ലഭിക്കട്ടെ

ആദ്യ കുര്‍ബാന സ്വീകരണം 2023

രണ്ടു മെഴുകുകു കഷണങ്ങൾ ഒരുമിച്ചുചേർന്ന് ഒന്നായിത്തീരുന്നതുപോലെ, വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ ക്രിസ്തുവുമായി വളരെ ഐക്യപ്പെടുന്നു, ക്രിസ്തു അവരിൽ ഉണ്ട്, അവർ ക്രിസ്തുവിലാണ്. ബഹുമാനപെട്ട വികാരി റെവ ഫാദർ മൈക്കിൾ ആറ്റുമേൽ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യ ബലിയിൽ വച്ച് അകപരമ്പ്‌ ഇടവകയിലെ ഇരുപതു കുട്ടികൾ ആദ്യകുർബാന യും സ്ഥൈര്യലേപനവും സ്വീകരിച്ചു, അസിസ്റ്റന്റ് വികാരി റെവ ഫാദർ ഷെഫിൻ മാവേലി, റെവ ഫാദർ സജി കോട്ടക്കൽ, റെവ ഫാദർ ജോസ് കണ്ണമ്പുഴ, റെവ ഫാദർ ജിനു മണവാളൻ എന്നിവർ …

ആദ്യ കുര്‍ബാന സ്വീകരണം 2023 Read More »

ഫാ. തോമസ് കൊടിയൻ നിര്യാതനായി

നമ്മുടെ ഇടവകയിൽ സേവനം ചെയ്ത എറണാകുളം- അങ്കമാലി അതിരൂപതാംഗം ബഹു.  ഫാ. തോമസ് കൊടിയൻ (89 ) നിര്യാതനായി. എടക്കുന്ന് സെയിന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന  അതിരൂപതയിലെ പറവൂർ, മുട്ടം ചേർത്തല, എറണാകുളം ബസിലിക്ക എന്നീ ഇടവകകളിൽ അസിസ്റ്റൻറ് വികാരിയായും താബോർ, കാടുകുറ്റി,അകപ്പറമ്പ്, കവരപ്പറമ്പ്, മേക്കാട്, കുത്തിയതോട്(Old), കോന്തുരുത്തി എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിരൂപതയുടെ ബൈബിൾ അപ്പോസ്തോലേറ്റ് ഡയറക്ടർ, തൃക്കാക്കര ഭാരതമാത കോളേജിൽ ജർമ്മൻ ഭാഷ അധ്യാപകൻ, അങ്കമാലി സെന്റ് മാർട്ടിൻ Shrine ജോയിൻറ് …

ഫാ. തോമസ് കൊടിയൻ നിര്യാതനായി Read More »

സ്വാഗതം & യാത്ര മംഗളങ്ങൾ

സ്നേഹമുള്ളവരെ, കഴിഞ്ഞ മൂന്നു വർഷക്കാലം നമ്മുടെ വികാരിയായി സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട ഡോ. ജോർജ് നെല്ലിശ്ശേരി അച്ചൻ ഇന്ന് രാവിലെ 10:30 ഓടുകൂടി ചുണങ്ങംവേലി പള്ളിയുടെ വികാരിയായി സ്ഥലം മാറിപ്പോകുന്നു. അച്ചൻ ഇന്നുവരെ ഇടവകയ്ക്കും ഇടവകാംഗങ്ങൾക്കും നൽകിയ സ്നേഹത്തിന് ഒത്തിരി നന്ദി. തുടർന്നുള്ള അജപാലിനെ ശുശ്രൂഷയിൽ അച്ചന് എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു.  നമ്മുടെ പുതിയ ഇടവക വികാരിയായി കരിപ്പാശ്ശേരി ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ബഹുമാനപ്പെട്ട മൈക്കിൾ ആറ്റുമേൽ അച്ചൻ വൈകുനേരം 5.00 മണിയോടുകൂടി സ്ഥാനമേൽക്കുന്നതാണ്. അച്ചനെ ഒത്തിരി …

സ്വാഗതം & യാത്ര മംഗളങ്ങൾ Read More »

ഇരട്ട സംഗമം, ഗീർവാസീസ് പ്രോത്താസീസ് നാമധാരികളെ ആദരിച്ചു

ഫെബ്രുവരി 5 2023 ഇരട്ട സഹോദരന്മാരായ അകപ്പറമ്പ് ഗീർവാസീസ് പ്രോത്താസീസ് കന്തീശങ്ങളുടെ തിരുനാളോടനുബന്ധിച്ചു . നാനാ മതസ്ഥരായ ഇരട്ടകളുടെ സംഗമംറെവ ഫാദർ ജോർജ് നെല്ലിശ്ശേരി എല്ലാ ഇരട്ട സഹോദരങ്ങളെയും ആശീർവദിച്ചു പ്രാത്ഥിച്ചു . എല്ലാവര്ക്കും സ്മരണികയും സമ്മാനങ്ങളും നൽകി ആദരിച്ചു . എല്ലാ ഗീർവാസീസ് പ്രോത്താസീസ് നാമധാരികളെയും സ്മരണികയും സമ്മാനങ്ങളും നൽകി ആദരിച്ചു .

തിരുനാൾ നേര്ച്ച പായസ ഒരുക്കം

അകപ്പറമ്പ് ഗീർവാസീസ് പ്രോത്താസീസ് ചുര്ച്ച് തിരുനാളോട് അനുബന്ധിച്ചുള്ള നേര്ച്ച പായസ ഒരുക്കം ബഹുമാനപെട്ട വികാരി അച്ഛൻ ദീപം കൊളുത്തി ഉൽഘടനം ചെയുന്നു