സ്നേഹമുള്ളവരെ, കഴിഞ്ഞ മൂന്നു വർഷക്കാലം നമ്മുടെ വികാരിയായി സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട ഡോ. ജോർജ് നെല്ലിശ്ശേരി അച്ചൻ ഇന്ന് രാവിലെ 10:30 ഓടുകൂടി ചുണങ്ങംവേലി പള്ളിയുടെ വികാരിയായി സ്ഥലം മാറിപ്പോകുന്നു. അച്ചൻ ഇന്നുവരെ ഇടവകയ്ക്കും ഇടവകാംഗങ്ങൾക്കും നൽകിയ സ്നേഹത്തിന് ഒത്തിരി നന്ദി. തുടർന്നുള്ള അജപാലിനെ ശുശ്രൂഷയിൽ അച്ചന് എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു.
നമ്മുടെ പുതിയ ഇടവക വികാരിയായി കരിപ്പാശ്ശേരി ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ബഹുമാനപ്പെട്ട മൈക്കിൾ ആറ്റുമേൽ അച്ചൻ വൈകുനേരം 5.00 മണിയോടുകൂടി സ്ഥാനമേൽക്കുന്നതാണ്. അച്ചനെ ഒത്തിരി സന്തോഷത്തോടെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നു