രണ്ടു മെഴുകുകു കഷണങ്ങൾ ഒരുമിച്ചുചേർന്ന് ഒന്നായിത്തീരുന്നതുപോലെ, വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ ക്രിസ്തുവുമായി വളരെ ഐക്യപ്പെടുന്നു, ക്രിസ്തു അവരിൽ ഉണ്ട്, അവർ ക്രിസ്തുവിലാണ്.
ബഹുമാനപെട്ട വികാരി റെവ ഫാദർ മൈക്കിൾ ആറ്റുമേൽ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യ ബലിയിൽ വച്ച് അകപരമ്പ് ഇടവകയിലെ ഇരുപതു കുട്ടികൾ ആദ്യകുർബാന യും സ്ഥൈര്യലേപനവും സ്വീകരിച്ചു, അസിസ്റ്റന്റ് വികാരി റെവ ഫാദർ ഷെഫിൻ മാവേലി, റെവ ഫാദർ സജി കോട്ടക്കൽ, റെവ ഫാദർ ജോസ് കണ്ണമ്പുഴ, റെവ ഫാദർ ജിനു മണവാളൻ എന്നിവർ സഹ കാർമ്മികർ ആയിരുന്നു